ജനപ്രതിനിധികളുടെ ശില്പശാല 


         2018-19 വർഷത്തെ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി സർവശിക്ഷാ അഭിയാനുമായി സംയോജിപ്പിച്ച് മികവുറ്റതാക്കി മാറ്റാനുള്ള കർമപരിപാടികൾക്ക് രൂപം നൽകാൻ ജനപ്രതിനിധികളുടെ ശില്പശാല. സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ചെറുവത്തൂർ ഉപജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, വൈസ് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വിദ്യാഭ്യാസ  നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് _ പി ഇ സി സെക്രട്ടറിമാർ എന്നിവർക്കായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ ഏജൻസികളും പൊതുസമൂഹവും കൈകോർത്തു പിടിച്ച് പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നടത്തുന്ന പ്ര വർത്തനങ്ങളെ ശില്പശാല അവലോകനം ചെയ്തു. എസ്എസ്എ പദ്ധതിക്ക് വിവിധ ഗ്രാമ പഞ്ചായത്തുകൾ നീക്കിവെക്കേണ്ടുന്ന 40 ശതമാനം വിഹിതം യഥാസമയം ലഭ്യമാക്കുമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ഉറപ്പു നൽകി.     ബിപിഒ   കെ നാരായണൻ അധ്യക്ഷനായിരുന്നു.എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം വി ഗംഗാധരൻ ആമുഖഭാഷണം നടത്തി. ബി ആർ സി പരിശീലകൻ പി വി ഉണ്ണിരാജൻ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ ശകുന്തള, എം ടി അബ്ദുൽ ജബ്ബാർ, വി പി ഫൗസിയ എന്നിവർ സംസാരിച്ചു.ബി ആർ സി പരിശീലകൻ പി വേണുഗോപാലൻ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Previous Page Next Page Home