St Marys A U P School Malakkallu

St Marys A U P School Malakkallu


ഗാന്ധിജയന്തി അനുസ്മരണം

Posted: 08 Oct 2015 09:52 AM PDT

                                         

                               ഗാന്ധിജയന്തി അനുസ്മരണം സ്ക്കൂളും പരിസരവും വൃത്തിയാക്കി കുട്ടികള്‍ അവിസ്മരണീയമാക്കി. ഒക്ടോബര്‍ 3 ന് കുട്ടികള്‍ ഒന്നുചേര്‍ന്ന് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ സ്ക്കൂളും പരിസരവും വൃത്തിയാക്കി. 

ദീപിക നമ്മുടെ ഭാഷാപദ്ധതിക്ക് ഔപചാരിക തുടക്കമായി.

Posted: 08 Oct 2015 09:43 AM PDT

                                                                


                   മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളില്‍  ദീപിക  നമ്മുടെ ഭാഷാപദ്ധതിയുടെ ഉത്ഘാടനം ഒക്ടോബര്‍ 5 തിങ്കളാഴ്ച സ്ക്കൂള്‍ അസംബ്ളിയില്‍വെച്ച് മാനേജര്‍ റവ:ഫാ: റെജി കൊച്ചുപറമ്പില്‍ ഹെഡ്മിസ്ട്രസ്സ് സി. പ്രദീപയ്ക്ക് പത്രത്തിന്റെ കോപ്പി നല്‍കി നിര്‍വ്വഹിച്ചു. ദീപിക ദിനപ്പത്രത്തിന്റെ ഏരിയ മാനേജര്‍ ശ്രീ സെബാന്‍ കുട്ടികള്‍ക്ക് വായനയുടെ പ്രാധാന്ന്യത്തെക്കുറിച്ച് സന്ദേശം നല്‍കി. വായനാദിനത്തോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ തന്നെ സ്ക്കൂളിലെ എല്ലാ ക്ളാസ്സിലും പത്രം വിതരണം ചെയ്യാന്‍ ആരംഭിച്ചിരുന്നു.
                                                                

കക്കാട്ട്

കക്കാട്ട്


VSSC സന്ദര്‍ശനം- കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുഭവം

Posted: 08 Oct 2015 11:19 AM PDT

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം വിദ്യാര്‍ത്ഥികളാണ് ഒരു ദിവസത്തെ ശില്പശാലയില്‍ പങ്കെടുക്കാന്‍ VSSC യില്‍ എത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കക്കാട്ട് സ്കൂളിലെ ഗോപിക പി.ഇ, നിധിന്‍കൃഷ്ണന്‍ കെ വി, നവനീത് പി, മുഹമ്മദ് സിറാജ് ഇ കെ, കയ്യൂര്‍ സ്കൂളിലെ അഭിരാം എസ് വിനോദ്, ശ്രീരാജ്, ഹേരൂര്‍ മീപ്പിരിയിലെ മുഹമ്മദ് മന്‍ഷാദ്, സെന്റ് തോമസ് എച്ച്,എസ്സ് തോമാപുരത്ത് നിന്ന് ആന്‍ മരിയ സെബാസ്റ്റ്യന്‍ എന്നിവരാണ് പങ്കെടുത്തത്. സ്പേസ് ടെക്നോളജിയെ കുറിച്ചുള്ള ക്ലാസ്സുകളും, ISRO യിലെ പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള ചോദ്യോത്തരവേളയും കുട്ടികള്‍ക്ക് അറിവ് പകരുന്നതായി. VSSCഡയറക്ടര്‍  കെ ശിവന്‍, ISRO Inertial System Unit DIrector ഡോ. പി.പി മോഹന്‍ലാല്‍, Space Physics Laboratory Director ഡോ. അനില്‍ ഭരദ്വാജ്, GSLV Project Director  ആര്‍. ഉമാമഹേശ്വരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ഉത്തരങ്ങള്‍ നല്കി. ഉച്ചയ്ക് ശേഷം 2.45 ന്   ലോഞ്ച് പാഡില്‍ വച്ച് അന്തരീക്ഷ പഠനത്തിന് ഉപയോഗിക്കുന്ന RH 200 എന്ന സൗണ്ടിങ്ങ് റോക്കറ്റിന്റെ വിക്ഷേപണവും കുട്ടികള്‍ നേരിട്ട് കണ്ടു.അതിന് ശേഷം ISRO യുടെ ഇന്ന് വരെയുള്ള നേട്ടങ്ങളും വരും കാല പ്രോജക്ടുകളെകുറിച്ചും വിശദമാക്കുന്ന സ്പേസ് മ്യൂസിയം സന്ദര്‍ശിച്ചു. റോക്കറ്റുകളിലും കൃത്രിമോപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഭാഗങ്ങളും നേരിട്ട് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു. ഭാരതത്തിന്റെ അഭിമാന പുത്രന്‍ ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്റെ ആദ്യ ഓഫിസിന് മുന്‍പിലെത്തിയപ്പോള്‍ ഒരു നിമിഷം എല്ലാവരും നിശബ്ദരായി. അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും കസേരയും അതേ പോലെ അവിടെ പരിപാലിച്ചിരുന്നു.


 തുമ്പയുടെ പ്രത്യേകത
കേരളത്തിന്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് തുമ്പ. ഇസ്രോയുടെ(ISRO) , ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (Thumba Equatorial Rocket Launching Station - TERLS ) സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണിത്. ഭൂമിയുടെ കാന്തിക മധ്യരേഖ(magnetic equator) ഇവിടെക്കൂടി കടന്നു പോകുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി), ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്. തിരുവനന്തപുരത്താണ്‌‌ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ വാഹനങ്ങളുടെ നിർമാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ്‌ എസ്‌ സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്ന നിലയിൽ 1962-ൽ ആണ്‌ ഇതു സ്ഥാപിതമായത്. പിന്നീട് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായുടെ ഓർമ്മക്കായി വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം എന്നു പുനർനാമകരണം ചെയ്തു.

ചരിത്രം

1962 -ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (INCOSPAR)പ്രവർത്തനമാരംഭിച്ചതിന്റെ ഭാഗമായി ഭൂമിയുടെ കാന്തികഭൂമധ്യരേഖക്ക് സമീപമുള്ള തുമ്പയിൽ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷൻ ആരംഭിച്ചു. 1963 നവംബർ 21 ന് നൈക്ക് അപ്പാച്ചെ എന്ന റോക്കറ്റ് തുമ്പയിൽ നിന്നും വിക്ഷേപിച്ചു. 1965 ൽ ഇവിടെ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റെർ സ്ഥാപിച്ചു. 1968 ഫെബ്രുവരി 2 ന് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്ര സംഘടനക്ക് സമർപ്പിച്ചു.

വിചാരശാല

Posted: 08 Oct 2015 01:01 AM PDT

വിചാരശാല
 രണ്ടാം ലക്കം:::::

പത്രവാർത്ത

Posted: 07 Oct 2015 11:25 PM PDT


SWAMIJI'S H.S.S.EDNEER

SWAMIJI'S H.S.S.EDNEER


ಗಾಂಧೀ ಜಯಂತಿ ಆಚರಣೆ

Posted: 08 Oct 2015 02:36 AM PDT

ಗಾಂಧೀಜಯಂತಿಯಂದು ನಮ್ಮ  ಶಾಲಾ ಮಕ್ಕಳು  ಶಾಲೆಯ  ಪರಿಸರವನ್ನು  ಶುಚಿಗೊಳಿಸಿದರು. ಸ್ವಚ್ಛ ಭಾರತ  ಅಭಿಯಾನಕ್ಕೆ ಶಾಲಾ ಮುಖ್ಯ  ಶಿಕ್ಷಕಿ  ಮಕ್ಕಳಿಗೆ  ಗಾಂಧೀ ಜಯಂತಿ ಆಚರಣೆಯ  ಮಹತ್ವವನ್ನು ತಿಳಿಸಿದರು. ಗಾಂಧೀಜಿಯವರ  ಆದರ್ಶ ಜೀವನವು  ನಮಗೆ  ಮಾದರಿಯಾಗಿದೆ . ಅವರ ಕನಸುಗಳನ್ನು ನನಸು ಮಾಡುವುದು  ನಮ್ಮೆಲ್ಲರ  ಕರ್ತವ್ಯವೆಂದು  ಮಕ್ಕಳಿಗೆ  ತಿಳಿಸಿದರು. ಗಾಂಧೀಜಯಂತಿಯ  ಅಂಗವಾಗಿ  ಮಕ್ಕಳಿಗೆ  ರಸಪ್ರಶ್ನೆಯನ್ನು  ಏರ್ಪಡಿಸಲಾಯಿತು.

KASARAGOD AEO

KASARAGOD AEO


SASTHRAMELA 2015

Posted: 08 Oct 2015 08:01 AM PDT


GUPS THEKKILPARAMBA
 *   *   *    *    *   *   *   *  *  *  *
                    Date for On-line data entry and correctios:
  
                                09 .10 . 2015  Friday, 5PM                                

 Click Here to Login
---------------------------------------------------------------------------
 പ്രത്യേക ശ്രദ്ധയ്ക്ക്:
Work Experience - Exhibition ല്‍
രജിസ്‌ട്രേഷന്‍ ചെയ്താല്‍ മാത്രമേ on the spot ല്‍ കുട്ടികളെ ചേര്‍ക്കാന്‍ സാധിക്കുകയുള്ളു.
മറ്റൊരു ഇനത്തിലും ഇല്ലാത്ത കുട്ടിയെ Exhibition ല്‍ ചേര്‍ക്കുക

---------------------------------------------------------------------------
എന്‍ട്രി പൂര്‍ത്തിയാക്കിയശേഷം പേര്, ക്ലാസ്സ്, പങ്കെടുക്കുന്ന ഇനം എന്നിവ ഒരിക്കല്‍ക്കൂടി പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി ഓരോ ഇനവും  Confirm ചെയ്യണം.
(Click the above image to enlarge )
(If the data is aleady confirmed, call  9447474676 to reset the same )

---------------------------------------------------------------------------
അപ്പീല്‍ വഴി മത്സരിക്കുന്നവര്‍, 13.10.2015 ന് മുന്‍പ് ആയതിനുള്ള ഉത്തരവ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ക്ക് നല്‍കണം.
---------------------------------------------------------------------------  
                     17.10. 2015 ശനിയാഴ്ച :  
                  *സാമൂഹ്യശാസ്ത്രമേള, *ഐ. ടി മേള
---------------------------------------------------------------------------
                        19.10.2015 തിങ്കളാഴ്ച :
                   സാമൂഹ്യശാസ്ത്ര മേള, പ്രവൃത്തിപരിചയമേള
---------------------------------------------------------------------------  
                          20.10. 2015 ചൊവ്വാഴ്ച :  
                         ശാസ്ത്രമേള, ഗണിതശാസ്ത്രമേള
--------------------------------------------------------------------------- 
* 16.10.2015 ന് കാസറഗോഡ്  എ.ഇ.ഒ അനക്സില്‍ വച്ച്
സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച്  നടത്തുന്ന HS, HSS  വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യശാസ്ത്രക്വിസ്സ് മത്സരം രാവിലെ 9.30 നും LP, UP വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യശാസ്ത്രക്വിസ്സ് മത്സരം രാവിലെ 10.30 നും നടക്കുന്നതായിരിക്കും 17.10.2015 ന്  GUPS THEKKILPARAMBAസ്കൂളില്‍ വച്ച് പ്രാദേശിക ചരിത്ര രചനാ മത്സരവും( HS, HSS) ബാക്കി ഇനങ്ങള്‍ (പ്രസംഗം,സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍ ,പ്രാദേശിക ചരിത്ര രചനാ അഭിമുഖം ) ഒക്ടോബര്‍ 19 തിങ്കളാഴ്ച പ്രവര്‍ത്തി പരിചയ മേളയോടൊപ്പവും  നടക്കുന്നതായിരിക്കും.
 


*ഐ.ടി. മേളയില്‍ കന്നട ടൈപ്പിംഗില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്സ്, സ്കൂള്‍ എന്നീ വിവരങ്ങള്‍ kasaragodaeo@gmail.com എന്ന അഡ്രസ്സില്‍ 12.10.2015ന് 5മണിക്കകം അയക്കണം. വൈകികിട്ടുന്നവ സ്വീകരിക്കുന്നതല്ല.
---------------------------------------------------------------------------
                                         രജിസ്‌ട്രേഷന്‍ : 
                          ഒക്ടോബര്‍ 17 ശനിയാഴ്ച

---------------------------------------------------------- 
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍   നടത്തിയതിന്റെ പ്രിന്റൗട്ട്  സ്കൂള്‍
മേലധികാരി  ഒപ്പിട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.  ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു.
---------------------------------------------------------------------------

Use Mozilla Firefox Web browser in UBUNTU for easy access to the Sasthrolsavam site

If you face any technical difficulty  to login,
pls call 9447474676
Previous Page Next Page Home